കൂട്ടുകാരെ,
അങ്ങനെ ഞ്ഞാനും എഴുതുവാട്ടൊ..... ഇത്രെം കാലം ഇംഗ്ല്ല്ലീഷ് ലാർന്നു എഴുതീത്.അതെന്താന്നു വെച്ചാ മലയാളം ഫോൺടു കിട്ടിയില്ലാർന്നു ന്നു പറയാം.അങ്ങനെ ഈ തിരക്കേറിയ ജീവിതത്തിൽ ഒരിടത്തു വെച്ചു കീമാനെ കൺടു മുട്ടി.അങ്ങനെ ആണീ പുതിയ തുടക്കം.അപ്പൊ ഇനിയെനിക്കു സമാധാനമായിട്ട് എഴതാം.അപ്പൊ നിങ്ങക്കു തോന്നാം, ഇത്രെം നാളും സമാധാനം ഇല്ലായിരുന്നൊന്നു.അതല്ല കൂട്ടുകാരെ, എന്തൊക്കെ പറഞ്ഞാലും നമ്മളു മലയാളികൾക്കു സ്വന്തം ഭാഷ തന്നെയല്ലെ പ്രിയം.”മർത്യന്നു പെറ്റമ്മ തൻ ഭാഷ താൻ ,മറ്റുളള ഭാഷകൾ കേവലം ധാത്രിമാർ..” എന്നല്ലെ കവി തന്നെ പറയുന്നത്.അപ്പൊ ശരി, തുടക്കം കുറിച്ചു ,കൂടുതൽ വിശേഷങ്ങളുമായി ഉടനെ വരാം.....
No comments:
Post a Comment